ചെന്നൈ വിമാനത്താവളത്തില്‍ സ്‌പൈസ് ജെറ്റിലെ എയര്‍ ഹോസ്റ്റസുമാരെ അവരുടെ തന്നെ സുരക്ഷാ ജീവനക്കാര്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന സാനിറ്ററി പാഡ് പോലും പുറത്തെടുത്ത് പരിശോധിച്ചതായും പരാതിയുണ്ട്. പരിശോധനയുടെ പേരില്‍ വനിതാ ജീവനക്കാരി ശരീരത്തിലെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു. മൂന്നു ദിവസം ഇത്തരത്തില്‍ വിവസ്ത്രയാക്കി പരിശോധിച്ചതായാണ് ഒരു എയര്‍ഹോസ്റ്റസ് പറയുന്നത്.